Connect with us

First Gear

സുരക്ഷാ സംവിധാനങ്ങളോടെ പുതിയ എക്സ് യു വി 700; ഡ്രൈവര്‍ ഉറങ്ങിയാല്‍ അലേര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | മഹീന്ദ്രയുടെ വരാനിരിക്കുന്ന എക്സ് യു വി 700 ന്റെ പുതിയ ടീസറുകള്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ടീസറില്‍ മോഡലിലെ പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നുണ്ട്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ “ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍” വഴി കണ്ടെത്തുകയും ഓട്ടോമാറ്റിക്കായി ഡ്രൈവര്‍ക്ക് അലേര്‍ട്ട് നല്‍കുന്നതുമായ സംവിധാനം പുതിയ മോഡലിലുണ്ട്. സ്റ്റിയറിംഗ് വീല്‍ ചലനത്തിലെ ക്രമക്കേടും കാറിന്റെ ഡ്രൈവിംഗ് രീതിയും അനുസരിച്ചാണ് ഈ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുക. ഡ്രൈവര്‍ക്ക് ഒരു ഇടവേളയെടുത്ത് കാര്‍ നിര്‍ത്താനുള്ള മുന്നറിയിപ്പ് ശബ്ദവും പ്ലേ ചെയ്യും.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (എഡിഎഎസ്) എക്സ് യു വി 700ല്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്രൗസിനെസ് ഡിറ്റക്ഷന്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍ എന്നിവയും സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നു. 360 ഡിഗ്രി കാമറ, ടച്ച്‌സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയ്ക്കായി ട്വിന്‍ ഡിസ്‌പ്ലേ സജ്ജീകരണം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും മഹീന്ദ്ര എക്സ് യു വി 700 എസ്യുവിയുടെ സവിശേഷതയാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമാകും. 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂനിറ്റ് 150 ബി എച്ച് പി കരുത്തില്‍ 320 എന്‍ എം ടോര്‍ക്കും 2.2 ലിറ്റര്‍ ഡീസല്‍ 130 ബി എച്ച് പി പവറും 300 എന്‍എം ടോര്‍ക്കും നല്‍കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എന്നിവയുണ്ടായിരിക്കും. എക്സ് യു വി 500 മോഡലിന്റെ പിന്‍ഗാമിക്ക് 16 മുതല്‍ 22 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest