Connect with us

Covid19

രണ്ട് ഡോസ് വാക്സീനെടുത്തിട്ടും ബ്രിട്ടന്‍ ആരോഗ്യ സെക്രട്ടറിക്ക് കൊവിഡ്

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റൈനിലാണെന്നും സാജിദ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ കൊവിഡിന്റെതായ ലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സാജിദ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ശേഷം മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് ബോറിസ് ജോണ്‍സണ്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആരോഗ്യ സെക്രട്ടറിയായിരുന്ന മാറ്റ് ഹാന്‍കോക്ക് രാജിവച്ച ഒഴിവിലാണ് മൂന്നാഴ്ച മുമ്പ് സാജിദ് ജാവിദ് ചുമതലയേറ്റത്.

ജനുവരി പകുതിയ്ക്ക് ശേഷം ബ്രിട്ടനിലെ കൊവിഡ് കേസുകള്‍ 50,000 ന് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊരു ഭാഗം പേര്‍ വാക്സീന്‍ എടുത്തുകഴിഞ്ഞിട്ടുണ്ടെന്നും വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Latest