Connect with us

Kerala

 സ്‌കോളര്‍ഷിപ്പ്; മുസ്ലിം വിഭാഗത്തിന് ഒരു കുറവുമുണ്ടാകില്ല- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ന്യൂപനക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാ ആനുപാതികമായി ക്രമീകരിക്കുമ്പോള്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം വിഭാഗത്തിന് പ്രത്യേക സംരക്ഷണം നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. പുതിയ തീരുമാന പ്രകാരം നിലവിലെ ആനുകൂല്ല്യത്തില്‍ മുസലിം വിഭാഗത്തിനടക്കം ആര്‍ക്കും ഒരു കുറവും വരുത്തില്ല. നിലവിലെ എല്ലാ ആനുകൂല്ല്യങ്ങളും തുടരും.

ഒരു വിഭാഗത്തിന് സഹായം കൊടുക്കുന്നു എന്നതിനാല്‍ മറ്റൊരു വിഭാഗത്തിന് നഷ്ടം സംഭവിക്കില്ല. തീരുമാനം ആര്‍ക്കും പരാതി ഇല്ലാത്ത രീതിയില്‍ നടപ്പാക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത്. എന്തെങ്കിലും പിഴവ് ചൂണ്ടിക്കാട്ടിയാല്‍ തിരുത്തല്‍ വരുത്തുമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍ക്കാര്‍ തീരുമാനത്തെ ആദ്യം പിന്തുണച്ചത് വസ്തുത മനസ്സിലാക്കിയാണ്. പിന്നീട് ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി അദ്ദേഹം നിലപാട് മാറ്റി. അത്തരം സമ്മര്‍ദങ്ങള്‍ ശരിയല്ല. ഇത് സംബന്ധിച്ച ചര്‍ച്ച വല്ലാത്ത രീതിയിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം.