Connect with us

National

മധ്യപ്രദേശില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ ട്രെയിനി പൈലറ്റ് ഓടിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. സാഗര്‍ജില്ലയിലെ ധാന എയര്‍സ്ട്രിപ്പിലാണ് സംഭവം. ചൈംസ് ഏവിയേഷന്‍ അക്കാദമിയുടെ സെസ്സ്‌ന 172 എന്ന വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിയത്.

22 വയസ്സുള്ള വനിതാ ട്രെയിനി പൈലറ്റാണ് വിമാനം ഓടിച്ചിരുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. തെന്നിമാറിയ വിമാനം കുറ്റിച്ചെടികള്‍ നിറഞ്ഞ സ്ഥലത്താണ് നിന്നത്.

സംഭവസ്ഥലത്തേക്ക് അന്വേഷണ സംഘത്തെ അയച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. നേരത്തേയും ധാന എയര്‍ സ്ട്രിപ്പില്‍ ചൈംസ് ഏവിയേഷന്‍ അക്കാദമിയുടെ വിമാനം അപകടത്തില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പരിശീലന വിമാനം എയര്‍ സ്ട്രിപ്പിന് സമീപത്തെ പാടത്ത് വീണ് ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചിരുന്നു.

രണ്ട് മാസത്തിന് ശേഷം നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ സ്ട്രിപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് ഈ സ്ഥാപനത്തെ വിലക്കിയിരുന്നു. എന്നാല്‍ അധികം വൈകാതെ പിന്‍വലിച്ചു.