Connect with us

Covid19

വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ ഒരു ഡോസ് വാക്‌സിനെടുത്ത 40 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതി

Published

|

Last Updated

തിരുവനന്തപുരം | വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും പ്രവേശനമുണ്ടാകുക. എണ്ണം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

എ മുതൽ ഡി വരെ എല്ലാ വിഭാഗം പ്രദേശങ്ങളിലും ആരാധനാലയങ്ങൾക്ക് ഈ ഇളവ് നൽകിയിട്ടുണ്ട്. വിശേഷ ദിവസങ്ങൾ അല്ലാത്തപ്പോൾ 20 പേർക്ക് മാത്രമാണ് പ്രവേശനാനുമതി. ഇതോടെ പള്ളികളിൽ ജുമുഅ, ഈദ് നിസ്കാരങ്ങൾക്കും ചർച്ചുകളിൽ ഞായറാഴ്ച കുർബാനക്കും 40 പേരെ പ്രവേശിപ്പിക്കാനാകും.

ശബരിമലയിൽ 5000 ആളുകൾക്ക് വെർച്വൽ ക്യൂവിലൂടെ പോകാം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അത് 10,000 ആക്കി വർധിപ്പിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest