Connect with us

Gulf

എമിഗ്രേഷന്‍ ബില്‍: ഐ സി എഫ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

Published

|

Last Updated

ദുബൈ | കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട ദേശീയ നിയമം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് നിര്‍ദേശങ്ങളില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, ഓണ്‍ലൈന്‍ മുഖേന ജോലി വാഗ്ദാനം ചെയ്തുള്ള കബളിപ്പിക്കല്‍, വേതനം തടഞ്ഞുവെക്കല്‍, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, നൈപുണ്യ വികസനം, വിദേശത്തായിരിക്കുമ്പോള്‍ ലഭിക്കേണ്ട പരിരക്ഷ, മടങ്ങിവരവ് തുടങ്ങിയവ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കുടിയേറ്റ നയമമാണ് ആവശ്യമായിട്ടുള്ളത്. ഈ രംഗത്തേക്കുള്ള ഒരു കാല്‍വെപ്പ് എന്ന നിലയില്‍ പുതിയ എമിഗ്രേഷന്‍ ബില്ലിനെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാലഹരണപ്പെട്ട കാര്യങ്ങളായിരുന്നു ഇതുവരെ പിന്തുടര്‍ന്ന എമിഗ്രേഷന്‍ നിയമത്തിലുണ്ടായിരുന്നത്. പുതിയ ബില്ലില്‍ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും മൂന്ന് കമ്മറ്റികള്‍ ഇതിന്റെ ഭാഗമായി രൂപപ്പെടുത്തുന്നു എന്നത് അടക്കം നിരവധി കാര്യങ്ങള്‍ പ്രധാനമാണ്.

പ്രവാസികള്‍ക്ക് സുരക്ഷയും സേവനവും നല്‍കുന്ന ഒരു സമഗ്ര ഇന്‍ഡ്യന്‍ കുടിയേറ്റ നിയമം രൂപപ്പെടുകയും പ്രവര്‍ത്തികമാക്കപ്പെടുകയുമാണ് ചെയ്യേണ്ടത്. രാജ്യത്തിന്റെ സാമ്പത്തിക വിപണിയെ താങ്ങിനിര്‍ത്തുന്നത് പ്രവാസികള്‍ അയക്കുന്ന പണമാണെന്ന് പറയുമ്പോഴും ആ വിഭാഗത്തെ പരിഗണിക്കുന്ന തരത്തിലുള്ള ശ്രദ്ധേയമായ നീക്കങ്ങളോ പരിരക്ഷ നല്‍കുന്ന തീരുമാനങ്ങളോ ഉണ്ടാകാതെ വരുന്നത് വലിയൊരു വിഭാഗത്തില്‍ അസ്വസ്ഥത രൂപപ്പെടുത്തുന്നുണ്ട്. ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വോട്ടവകാശമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഇനിയും ആവുന്നില്ല എന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്. അത്തരത്തില്‍ വിദേശ ഇന്ത്യക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഒരു സമ്പൂര്‍ണ നിയമ രൂപീകരണവും പ്രവര്‍ത്തന സംവിധാനവുമാണ് ഉണ്ടാകേണ്ടതെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.