Connect with us

Kerala

ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി; നാളെ സമരമില്ലെന്ന് വ്യാപാരികള്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാരികള്‍. കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും ചര്‍ച്ചക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തില്‍ നാളെ കടകള്‍ തുറന്നുള്ള സമരത്തില്‍ നിന്ന് പിന്മാറുകയാണ്. ഓണം വരെ കടകള്‍ തുറക്കാന്‍ അനുമതി തേടിയതായും വ്യാപാരി നേതാക്കള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest