Connect with us

International

ജര്‍മനിയിലെ വെള്ളപ്പൊക്കം: മരണം 45 ആയി

Published

|

Last Updated

ബെര്‍ലിന്‍ |  കനത്ത മഴയിലും കാറ്റിലും പടിഞ്ഞാറന്‍ ജര്‍മനിയിലുണ്ടായ വെള്ളൊപ്പക്കത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. 70 ഓളം പേരെ കാണാതായി. താഴ്ന്ന പ്രദേശങ്ങളിലുള്ള പല ടൗണുകളും വെള്ളത്തിനടയിലാണ്. റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം.

കൊളോണ്‍ മേഖലയില്‍ മാത്രം 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി. റൈന്‍ലാന്‍ഡ്-പാലറ്റിനേറ്റിലെ അഹ് വീലര്‍ ജില്ലയില്‍ 19 പേര്‍ മരിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം താറുമാറായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Latest