Connect with us

Kerala

എസ് സി- എസ് ടി ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി കീഴടങ്ങി

Published

|

Last Updated

തിരുവനന്തപുരം | എസ് സി- എസ് ടി വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ട് തട്ടിച്ച കേസിലെ പ്രതി കീഴടങ്ങി. വകുപ്പ് ക്ലര്‍ക്കായ അരുണ്‍ ആണ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇയാള്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

മാസങ്ങളോളം ഒളിവിലായിരുന്നു ഇയാള്‍. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ടാണ് ഇയാള്‍ തട്ടിച്ചത്. 75 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. ചില എസ് സി- എസ് ടി പ്രമോട്ടർമാരുടെ കേസിൽ പ്രതികളാണ്.