Connect with us

Gulf

അബൂദബിയില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു

Published

|

Last Updated

അബൂദബി | യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. പുതിയതെരു സ്വദേശിയും ഇത്തിസാലാത്തിലെ എന്‍ജിനീയറിങ് ടെക്നോളജി വിഭാഗം ഉേദ്യാഗസ്ഥനുമായ അജ്മല്‍ റഷീദിന്റെയും നബീലയുടെയും മകനും യു കെയില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഇബാദ് അജ്മല്‍ (18) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. അജ്മല്‍ ഡ്രൈവ് ചെയ്ത കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പോലീസ് ഉടന്‍ അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അബൂദബി പോലീസാണ് പിതാവിനെ രാവിലെ ഒമ്പതോടെ അപകട അപകട വിവരം അറിയിച്ചത്.

പത്താം ക്ലാസ് വരെ അബൂദബി ഇന്ത്യന്‍ സ്‌കൂളിലും ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം അബൂദബി ബ്രൈറ്റ് റൈഡേഴ്സ് സ്‌കൂളിലുമായിരുന്നു. യു കെയിലെ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ കാര്‍ഡിഫ് കാമ്പസില്‍ നിന്ന് അവധിക്ക് ഒരു മാസം മുന്‍പാണ് അബൂദബിയിലെ മാതാപിതാക്കള്‍ക്കരികിലെത്തിയത്.

സുബ്ഹി നിസ്‌കാരത്തിന് ശേഷം കാറുമായി പുറത്ത് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സഹോദരങ്ങള്‍: നൂഹ അജ്മല്‍, ആലിയ അജ്മല്‍, ഒമര്‍ അജ്മല്‍. അബൂദബി ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest