Connect with us

Kerala

വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്കെതിരെ അതിക്രമം; അന്വേഷണം ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരി നടത്തുകയായിരുന്നു വിദേശ വനിതകള്‍ക്ക് നേരെ അതിക്രമം. ഇതുസംബന്ധിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ വര്‍ക്കല പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇവര്‍ക്കൊപ്പം മുംബൈ സ്വദേശിയായ സ്ത്രീയും ഉണ്ടായിരുന്നു. അക്രമി സംഘത്തെ തേടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവമുണ്ടായത്. നാല് മാസത്തോളമായി വര്‍ക്കലയിലെ ഹോം സ്റ്റേയില്‍ താമസിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയാണ് ആക്രമമുണ്ടായത്. മദ്യപിച്ചെത്തിയ പ്രതികള്‍ അസഭ്യം പറയുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest