Connect with us

Techno

4ജിയില്‍ രണ്ട് ഫീച്ചര്‍ ഫോണുകളുമായി നോക്കിയ; വയര്‍ലെസ്സ് എഫ് എം സവിശേഷത

Published

|

Last Updated

ബ്രസ്സല്‍സ് | 4ജി കരുത്തോടെ രണ്ട് പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി നോക്കിയ. നോക്കിയ 110 4ജി, നോക്കിയ 105 4ജി എന്നിവയാണ് കമ്പനി ഇറക്കിയത്. വയര്‍ലെസ്സ് എഫ് എം റേഡിയോ പ്രധാന സവിശേഷതയാണ്.

അക്വ, കറുപ്പ്, മഞ്ഞ നിറങ്ങളില്‍ നോക്കിയ 110 4ജി ലഭ്യമാകും. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിലാണ് നോക്കിയ 105 4ജിയുള്ളത്. ഇതിന്റെ വിലവിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

ഇരട്ട സിം 128 എംബി റാം, 48 എംബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് എന്നിവയുണ്ട്. നോക്കിയ 110 4ജിയില്‍ പുറകുവശത്ത് ക്യാമറ സെന്‍സറും എംപി3 പ്ലെയറും 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കുകയുമാകാം.