Connect with us

Kerala

ട്രാക്ക് പരിശോധനക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു

Published

|

Last Updated

തൃശ്ശൂര്‍ | റെയില്‍വേ ട്രാക്ക് പരിശോധനക്ക് ഇറങ്ങിയ രണ്ട് റെയില്‍വേ ജീവനക്കാരില്‍ ഒരാള്‍ ട്രെയിന്‍ എന്‍ജിന്‍ തട്ടി മരിച്ചു.മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു

തൃശൂര്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗ്യാങ് മാന്‍ ഹര്‍ഷന്‍ കുമാര്‍ (38) ആണു മരിച്ചത്. സഹപ്രവര്‍ത്തകന്‍ വടക്കാഞ്ചേരി സ്വദേശി വിനീഷ് (20) ഗുരുതര പരുക്കേറ്റ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒല്ലൂരിനും തൃശൂരിനും ഇടയിലായിരുന്നു സംഭവം. മഴ മൂലം ട്രാക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പുറപ്പെട്ടതായിരുന്നു. രാജധാനി എക്‌സ്പ്രസ് വരുന്നതു കണ്ട് എതിര്‍വശത്തെ ട്രാക്കിലേക്കു കയറിനിന്ന ഇവരെ ഇതുവഴിയെത്തിയ എന്‍ജിന്‍ ഇടിക്കുകയായിരുന്നു