Connect with us

Kannur

കണ്ണൂരില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി; ഡി ടി പി സി നിയമ നടപടിക്ക്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളിയ സംഭവത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി ടി പി സി) നിയമ നടപടിക്ക്. പയ്യാമ്പലം ശ്മശാനത്തില്‍ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങളാണ് ബീച്ചില്‍ കുഴിയെടുത്ത് തള്ളിയത്. ഡി ടി പി സിയുടെ അധീനതയിലുള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയത്.

ഒറ്റത്തവണ മാത്രമാണ് മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയതെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ചയാണ് ഇങ്ങനെ സംഭവിക്കാന്‍ ഇടയാക്കിയതെന്നും കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പറഞ്ഞു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പ്രതികരിച്ചു. കോര്‍പറേഷന്റെ അനധികൃത ഇടപെടലിനെതിരെ ഡിടിപിസി നിയമനടപടിക്കൊരുങ്ങുകയാണ്.

---- facebook comment plugin here -----

Latest