Connect with us

Sports

ബെൽജിയത്തിന് റഷ്യ, വെയിൽസിന് സ്വിസ് ചലഞ്ച്

Published

|

Last Updated

ബാകു/ കോപൻഹേഗൻ/സെന്റ് പീറ്റേഴ്‌സ്ബർഗ് | യൂറോ കപ്പിൽ കരുത്തരായ ബെൽജിയം, റഷ്യ, വെയിൽസ് ടീമുകൾ ഇന്ന് കളത്തിൽ. ഗ്രൂപ്പ് എയിൽ വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ വെയിൽസ് സ്വിറ്റ്‌സർലാൻഡിനെ നേരിടും. ഗ്രൂപ്പ് ബിയിൽ രാത്രി 9.30ന് ഡെന്മാർക്ക് ഫിൻലാൻഡുമായും രാത്രി 12.30ന് ബെൽജിയം റഷ്യയുമായും കൊമ്പുകോർക്കും.

ലോക ഒന്നാം റാങ്കുകാരായ ബെൽജിയം ഇത്തവണ കിരീട പ്രതീക്ഷയിലാണ്. റഷ്യക്കെതിരെ വിജയത്തോടെ തുടങ്ങാമെന്ന് അവർ കണക്കുകൂട്ടുന്നു. യോഗ്യതാ റൗണ്ടിൽ പത്ത് മത്സരങ്ങളിൽ നിന്ന് 40 ഗോളുകളാണ് ടീം അടിച്ചു കൂട്ടിയത്. വഴങ്ങിയത് മൂന്നെണ്ണം മാത്രം.

മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രുയിന്റെ അഭാവത്തിലാണ് ബെൽജിയം ഇറങ്ങുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ കണ്ണിന് പരുക്കേറ്റ ബ്രുയിൻ തിങ്കളാഴ്്ചയേ ടീമിനൊപ്പം ചേരൂ എന്ന് ടീം അധികൃതർ അറിയിച്ചു. മറ്റൊരു മധ്യനിര താരം അക്്‌സൽ വിറ്റ്്‌സലും ആദ്യ മത്സരം കളിക്കില്ല. ഇരുവരും ബെൽജിയത്തിലെ പരിശീലന ക്യാമ്പിൽ തുടരും. ഡിബ്രുയിന്റെ അസാന്നിധ്യത്തിലും റഷ്യയെ വീഴ്്ത്താനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ. തിബോത് ക്വോർട്ടോ, ഈഡൻ ഹസാർഡ്, റൊമേലു ലുകാക്കു, ഡ്രീസ് മെർട്ടൻസ്, യാനിക് കരാസ്്‌കോ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ടീമിന്റെ കരുത്ത് കൂട്ടുന്നു. കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ബെൽജിയത്തിന്റെ വരവ്.
1980ൽ റണ്ണേഴ്്‌സപ്പ് ആയതാണ് ബെൽജിയത്തിന്റെ യൂറോ കപ്പിലെ മികച്ച പ്രകടനം. അഞ്ച് തവണ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ആകെ കളിച്ചത് പതിനേഴ് മത്സരങ്ങൾ. ഇവയിൽ ഏഴെണ്ണം വിജയിച്ചു. എട്ടെണ്ണം തോറ്റു. രണ്ട് മത്സരങ്ങൾ സമനിലയായി. അതേസമയം, 1960ന് ശേഷം (സോവിയറ്റ് യൂനിയൻ) യൂറോകപ്പ് കിട്ടാക്കനിയാണ് റഷ്യക്ക്. പതിനൊന്ന് ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുണ്ട് അവർ. ആകെ 33 മത്സരങ്ങൾ. 12 ജയം. 14 തോൽവികൾ. ഏഴ് സമനില. പരിചയസമ്പന്നരും പുതുമുഖങ്ങളുമടങ്ങിയ സന്തുലിത ടീമായ റഷ്യയെ സ്റ്റാനിസ്ലാവ് ഷെർഷെഷോവ് ആണ് പരിശീലിപ്പിക്കുന്നത്.

ഇടക്കാല പരിശീലകൻ റോബർട്ട് പേജിന്റെ കീഴിലെത്തുന്ന വെയിൽസിന് സ്വിറ്റ്‌സർലാൻഡ് കടുത്ത വെല്ലുവിളിയുയർത്തുന്നു. ലോക റാങ്കിൽ പതിനേഴാം സ്ഥാനത്താണ് വെയിൽസ്. സ്വിറ്റ്‌സർലാൻഡ് 13ാം സ്ഥാനത്തുണ്ട്. ക്യാപ്റ്റൻ ഗാരത് ബെയ്്‌ലാണ് വെയിൽസിന്റെ തുറുപ്പു ചീട്ട്. ആരോൺ റാംസെയും ജോ അലനും ഉൾപ്പെടെയുള്ള പരിചയസമ്പന്നർ വേറെയും. കഴിഞ്ഞ യൂറോയിൽ വൻ മുന്നേറ്റം കാഴ്്ചവെച്ച് സെമി ഫൈനൽ വരെ മുന്നേറിയ വെയിൽസ് ഇത്തവണ വിജയത്തുടക്കമിടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു ടീം പ്രേമികൾ.

അടുത്തിടെ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് സ്വിറ്റ്‌സർലാൻഡിന്റെ വരവ്. “വെയിൽസ് ബഹുമാനമർഹിക്കുന്ന ടീമാണ്. എതിരാളികളെ ഭയക്കാതെ മികച്ച പ്രകടനം കാഴ്്ചവെക്കാൻ ഞങ്ങൾ 120 ശതമാനവും അർപ്പണത്തോടെ കളിക്കണം”.- സ്വിസ് പരിശീലകൻ വ്ലാദിമിർ പെട്രോവിച് പറഞ്ഞു.

Latest