Connect with us

Kerala

ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിനായി വനത്തില്‍ തിരച്ചില്‍

Published

|

Last Updated

തൃശൂര്‍ | ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. ഇയാള്‍ തൃശൂരിലെ വനത്തിനകത്തുള്ള ഒളിത്താവളത്തിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ മാര്‍ട്ടിന്റെ വീട്ടിലും പോലീസ് സംഘം എത്തിയിരുന്നു.

കാക്കനാട്ടെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് മാര്‍ട്ടിന്‍ ജോസഫ് രക്ഷപ്പെട്ടത്. മാര്‍ട്ടിനെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു യുവതി കൂടി മാര്‍ട്ടിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നെ ഫ്‌ളാറ്റില്‍ കയറി വന്ന് മര്‍ദിച്ചെന്ന ഇവരുടെ പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest