Connect with us

International

പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു

Published

|

Last Updated

ഇസ്ലാമാബാദ് | ദക്ഷിണ പാക്കിസ്ഥാനിലെ ധര്‍കി പട്ടണത്തില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 40 പേര്‍ മരിച്ചു. 120ല്‍ പരം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് അതിരാവിലെയാണ് അപകടമുണ്ടായത്. വടക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന മില്ലത്ത് എക്‌സപ്രസും എതിര്‍ ദിശയില്‍ വരികയായിരുന്ന സര്‍ സയ്യിദ് പാസഞ്ചര്‍ ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്.

സംഭവത്തില്‍ നടുങ്ങിപ്പോയെന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ ലിയാഖത്ത്പുര്‍ പട്ടണത്തിന് സമീപം ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന പാസഞ്ചര്‍ ട്രെയിനിലുണ്ടായ പൊട്ടിത്തെറിയില്‍ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest