Connect with us

Gulf

'നിലപാടുകളുടെ ടൂൾകിറ്റ്‌': ആർ എസ് സി ഡയലോഗ് സംഘടിപ്പിച്ചു

Published

|

Last Updated

റിയാദ്‌ | നിലപാടുകളുടെ ടൂൾകിറ്റ്‌ എന്ന പ്രമേയത്തെ ആസ്പദമാക്കി പ്രവാസി രിസാലയുടെ ക്യാമ്പയിൻ കാലത്തോടനുബന്ധിച്ച്‌ സഊദി ഈസ്റ്റ് കലാലയം സാംസ്കാരിക വേദി ഡയലോഗ്‌ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ്‌, സാജിദ്‌ ആറാട്ടുപുഴ, ആൽബിൻ ജോസഫ്  എന്നിവർ സംസാരിച്ചു. ഗൾഫ് കൗൺസിൽ കലാലയം കൺവീനർ വി പി കെ മുഹമ്മദ് അവതാരകൻ ആയിരുന്നു.

മാധ്യമങ്ങൾ ജനപക്ഷത്തു നിൽക്കുന്നതിന് പകരം മൂലധന പക്ഷത്തു ചേർന്നുനിൽക്കുന്നത് ഏറെ ആശങ്കാജനകവും  ചെറുത്തുതോൽപ്പിക്കേണ്ടതുമാണെന്നും മാധ്യമങ്ങളുടെ കോർപ്പറേറ്റ്‌വത്കരണം ഇന്ന് നാം നേരിടുന്ന പ്രധാന  വെല്ലുവിളിയാണെന്നും കെ ഇ എൻ അഭിപ്രായപ്പെട്ടു.

നാഷണൽ ചെയർമാൻ ഷഫീഖ് ജൗഹരി അധ്യക്ഷത വഹിച്ചു. നാഷനൽ കലാലയം കൺവീനർ ബഷീർ ബുഖാരി സ്വാഗതവും രിസാല കൺവീനർ ഫൈസൽ വേങ്ങാട് നന്ദിയും പറഞ്ഞു.

Latest