Connect with us

Malappuram

ഓൺലൈൻ വിദ്യാഭ്യാസം: വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റണം- എസ് എസ് എഫ് 

Published

|

Last Updated

എടരിക്കോട് | ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റണമെന്ന് എസ് എസ് എഫ്  മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം ആവശ്യപ്പെട്ടു. ഒരു വർഷം പിന്നിട്ട  ഓൺലൈൻ പഠന രീതികളെ കുറിച്ച് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച് സമഗ്ര പരിഷ്ക്കാര പക്കേജുകൾ തയ്യാറാക്കാൻ സർക്കാർ  മുൻകൈയെടുക്കണം.

പ്രത്യേക സാഹചര്യത്തിൽ അധ്യാപക പങ്ക് കൂടി നിർവഹിക്കേണ്ടി വന്ന രക്ഷിതാക്കൾക്ക് കൃത്യമായ പരിശീലനങ്ങൾ നൽകണം. ഓൺലൈൻ വിദ്യാഭ്യാസത്തിലെ ഓഫ്‌ലൈൻ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന ചർച്ചാ സംഗമം കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു.

കൈറ്റ് മലപ്പുറം മാസ്റ്റർ ട്രൈനർ കോഡിനേറ്റർ ഡോ.ഷാനവാസ് കെ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം സ്വാദിഖ് വെളിമുക്ക്, സൈക്യാട്രിസ്റ്റ് ഡോ. നൂറുദ്ദീൻ റാസി, അസി. പ്രൊഫസർ എം അബ്ദുറഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് സ്വാദിഖ് തെന്നല മോഡറേറ്ററായിരുന്നു. എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖലി ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സഈദ് സക്കറിയ,അബൂബക്കർ വള്ളിക്കുന്ന്, ജാഫർ ശാമിൽ ഇർഫാനി സംബന്ധിച്ചു.
---- facebook comment plugin here -----

Latest