Connect with us

Gulf

ഹജ്ജ് കിസ്‌വയുടെ നിർമാണം അവസാന ഘട്ടത്തിൽ

Published

|

Last Updated

മക്ക | ഈ വർഷത്തെ ഹജ്ജ് വേളയിൽ വിശുദ്ധ കഅബയെ പുതപ്പിക്കുന്ന കിസ്‌വയുടെ നിർമാണം പൂർത്തിയായി വരുന്നതായി ഹറം കാര്യാലയം അറിയിച്ചു.
2.2 കോടി റിയാലാണ് ഈ വർഷം  പൂർത്തിയാവുന്ന കിസ്‌വയുടെ നിർമാണ ചിലവ്.

മക്കയിലെ ഉമ്മുൽ ജൂദിലാണ്  കിസ്‍വ നിർമാണം. ശുദ്ധമായ പട്ട്, സ്വര്‍ണം, വെള്ളി നൂലുകള്‍കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിർമാണം.

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്ന ദിനത്തിലാണ് എല്ലാ വര്‍ഷവും പുതിയ കിസ്‌വ  കഅ്ബയെ അണിയിക്കുക.

Latest