Connect with us

Covid19

മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ലാബുകള്‍ മൂന്ന് മാസം കൂടി തുടരും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ ഏര്‍പ്പെടുത്തിയ കൊവിഡ് മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം തുടരുന്നതിനാലും മൂന്നാം തരംഗത്തെ പ്രതിരോധിക്കുക ലക്ഷ്യം വച്ചുമാണ് നടപടി. മാര്‍ച്ച് മാസം മുതലാണ് 10 മൊബൈല്‍ ആര്‍ ടി പി സി ആര്‍ ലാബുകള്‍ സംവിധാനിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കുന്നത്.
ഇതിന് പുറമെ തിരുവനന്തപുരത്ത് എത്തിയ നാല് മൊബൈല്‍ ആര്‍ ടി പി സി ആര്‍ ലാബുകളുടെ എന്‍ എ ബി എല്‍ ഓഡിറ്റ് നടന്ന് വരികയാണ്. ഈ മാസം 15ന് മുമ്പായി ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കും. മന്ത്രി വ്യക്തമാക്കി.

ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചപ്പോള്‍ പ്രതിദിന പരിശോധനകളുടെ എണ്ണം ഉയര്‍ത്തുക ലക്ഷ്യമിട്ട് മൊബൈല്‍ ലാബുകള്‍ സ്ഥാപിക്കുകയായിരുന്നു. കെ എം എസ് സി എല്‍ ആണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.

Latest