Connect with us

Obituary

സയ്യിദ് ഹാറൂന്‍ തങ്ങള്‍ അല്‍ ബുഖാരി ഭദ്രാവതി (ഷിമോഗ) നിര്യാതനായി

Published

|

Last Updated

ഷിമോഗ | കര്‍ണാടക, ഷിമോഗ ജില്ലയിലെ ഭദ്രാവതി ദേശത്ത് താമസിക്കുന്ന, നിരവധി ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്ന സയ്യിദ് ഹാറൂന്‍ തങ്ങള്‍ അല്‍ ബുഖാരി (46) നിര്യാതനായി. കര്‍ണാടക സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്) മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, നിലവില്‍ കര്‍ണാടക മുസ്ലിം ജമാഅത്ത് ഷിമോഗ ജില്ലാ വൈസ് പ്രസിഡന്റുമാണ്. ഭദ്രാവതി ബദറുല്‍ ഹുദാ എജ്യുക്കേഷണല്‍ അക്കാദമിയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു.

സ്വദേശമായ ഭദ്രാവതി അന്‍വര്‍ കോളനിയില്‍ മര്‍ഹൂം മൂന്നിയൂര്‍ യു അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ ശിഷ്യനായി പ്രാഥമിക പഠനം നടത്തി. ശേഷം അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ സ്വദേശമായ മൂന്നിയൂര്‍ കുണ്ടംകടവില്‍ സിദ്ദീഖ് ജുമാമസ്ജിദില്‍ ഉസ്താദുല്‍ അസാത്തീദ് ഒ കെ ഉസ്താദിന്റെ മകന്‍ ഒ കെ അബ്ദുല്‍ ഹകീം മുസ്ലിയാരുടെ ദര്‍സില്‍ പഠനം പൂര്‍ത്തീകരിച്ചു. കര്‍ണാടകയിലെ ദീനി പ്രബോധനരംഗത്ത് നിറസാന്നിധ്യമായിരുന്നു.

പിതാവ്: മര്‍ഹും സയ്യിദ് കെ എസ് ആറ്റക്കോയ അല്‍ ബുഖാരി. മാതാവ്: ഫാത്വിമ. ഭാര്യ: ജമീല. മക്കള്‍: സയ്യിദത്ത് സുലൈഖ ബീവി, സയ്യിദത്ത് ഷൈമ ബീവി, സയ്യിദത്ത് സൗദത് ബീവി, സയ്യിദത്ത് അമാന ബീവി. ജ്യേഷ്ഠ സഹോദരന്‍: സയ്യിദ് യൂസഫ് അല്‍ ബുഖാരി.

Latest