Connect with us

Kozhikode

എസ്എസ്എഫ്  പരിസ്ഥിതി സാക്ഷരത സാമയികം ആരംഭിച്ചു

Published

|

Last Updated

എസ്എസ്എഫ്  പരിസ്ഥിതി ക്യാമ്പയിന്‍റെ സംസ്ഥാന തല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വ്വഹിക്കുന്നു

കോഴിക്കോട് | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  എസ്എസ്എഫ്  നടത്തുന്ന ഒരു മാസത്തെ പരിസ്ഥിതി ക്യാമ്പയിന്‍ ആരംഭിച്ചു.  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ക്യാമ്പയിന്‍ പ്രവർത്തന ങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. പരിസ്ഥിതി സാക്ഷരത സാമയികത്തിന്റെ ഭാഗമായി പരിസ്ഥിതി സാക്ഷരത ലക്ഷ്യം വെച്ച് നടത്തുന്ന ഗ്രീൻ കഫെയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകൻ കെ സഹദേവനും നിർവഹിച്ചു.

ക്യാമ്പയിന്‍പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സഭ, ഗ്രീൻ ഡേ, ഹരിത ഭാവന മത്സരം, ഗ്രീൻ ടോക്ക്, നാളേക്കൊരു തണൽ പദ്ധതി, ഗ്രീൻ ബൂത്ത്, എന്റെ മരം നാളത്തെ ഫലം, എനർജി ഓഡിറ്റ് എന്നിവയും നടക്കും.

എസ്എസ്എഫ് പരിസ്ഥിതി ക്യാമ്പയിന്‍റെ സംസ്ഥാന തല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കുന്നു