Connect with us

National

തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ 14വരെ നീട്ടി

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 14 വരെ നീട്ടി. അതേ സമയം കൊവിഡ് വ്യാപനം കുറഞ്ഞ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. രോഗവ്യാപനം ഉയര്‍ന്നതോതിലുള്ള കോയമ്പത്തൂര്‍, ചെന്നൈ ഉള്‍പ്പടെ പതിനൊന്ന് ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവിടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കു. ഹോട്ടലുകള്‍ തുറക്കുമെങ്കിലും പാര്‍സല്‍ മാത്രമേ അനുവദിക്കൂ. ജില്ലാ അതിര്‍ത്തികള്‍ കടക്കാന്‍ ഇ പാസ് നിര്‍ബന്ധവുമാക്കി.

അതേസമയം, ഡല്‍ഹിയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കും. മെട്രോ സര്‍വ്വീസ് 50 ശതമാനം പുനഃസ്ഥാപിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.