Connect with us

Kerala

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ: ഹൈക്കോടതി വിധി ദൗര്‍ഭാഗ്യഗകരമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട് | ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച കേരള ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിധി പഠിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സംഘടന സ്വീകരിക്കും. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

ന്യൂനപക്ഷവും പിന്നാക്കവുമായ മുസ്‌ലിം സമുദായത്തിന് അനുവദിച്ചു കിട്ടിയ ആനുകൂല്യങ്ങലുടെ അടിസ്ഥാനവും ന്യായയുക്തിയും കോടതി മുമ്പാകെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് വിലയിരുത്തി.

ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, എ പി അബ്ദുല്‍ കരീം ഹാജി, സി പി മൂസ ഹാജി, എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സി പി സൈതലവി ചെങ്ങര, പ്രൊഫ. കെ എം എ റഹീം, മജീദ് കക്കാട് സംബന്ധിച്ചു

---- facebook comment plugin here -----

Latest