Connect with us

Kozhikode

എജ്യു പീഡിയ ഗ്ലോബൽ കരിയർ എക്‌സ്‌പോ 29 മുതൽ

Published

|

Last Updated

കോഴിക്കോട് | ഉന്നത വിദ്യഭ്യാസ രംഗത്തെ ഉപരിപഠന, തൊഴിൽ സാധ്യതകളെ കുറിച്ച് ആധികാരികവും സമഗ്രവുമായ മാർഗനിർദേശങ്ങൾ നൽകുന്നതിനായി വെഫി (വിസ്ഡം ഫൗണ്ടേഷൻ ഓഫ് ഇന്ത്യ). രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്ന ഗ്ലോബൽ കരിയർ എക്‌സ്‌പോ എജ്യു പീഡിയ വിവിധ പരിപാടികളോടെ സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ നടക്കും. ഈ മാസം 29 ന് ആരംഭിക്കുന്ന എജ്യു പീഡിയ ജൂൺ 13 നാണ് സമാപിക്കുക. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രൊഫഷനൽ കോളജുകളിലെയും പ്രവേശന നടപടികൾ, പഠന വിവരങ്ങൾ, വിവിധ കോഴ്‌സുകളുടെ തൊഴിലവസരങ്ങൾ, ഇന്ത്യയിലും വിദേശത്തും തൊഴിൽ സാധ്യത നൽകുന്ന മികച്ച കോഴ്‌സുകൾ എന്നിവ എജ്യു പീഡിയയിൽ നിന്ന് മനസ്സിലാക്കാം. ആസ്്ത്രേലിയ, ജർമനി, തുർക്കി എന്നീ രാജ്യങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട പരിപൂർണ വിവരങ്ങൾ, സിവിൽ സർവീസ് വിജയിക്കാനുള്ള മാർഗങ്ങൾ, എൻജിനീയറിംഗിന് ശേഷമുളള ഗവ. സെക്ടറിലെ സാധ്യതകൾ, എയ്‌റോസ്‌പേസ് എൻജിനീയറിംഗ് ആൻഡ് ഏവിയേഷൻ, ഹിസ്റ്ററി, ഇകണോമിക്‌സ്, കെമിസ്ട്രി, സ്‌പോർട്‌സ്, ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, ആസ്‌ട്രോ ഫിസിക്‌സ്, മെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിലെ ട്രെൻഡ്, കരിയർ, ഹയർ സ്റ്റഡീസ് എന്നിവയെ കുറിച്ചുള്ള പ്രത്യേക പഠനങ്ങളും എജ്യു പീഡിയയുടെ ഭാഗമായി നടക്കും. വിശദ വിവരങ്ങൾക്ക് 98471 69338,82811 49326 നന്പറുകളിൽ ബന്ധപ്പെടാം.

Latest