Connect with us

Science

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്താന്‍ നാസ ആദ്യ മൊബൈല്‍ റോബോട്ട് അയക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ | ചന്ദ്രനില്‍ ജലസാന്നിധ്യം അന്വേഷിക്കുന്നതിന് ആദ്യ മൊബൈല്‍ റോബോട്ട് അയക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2023 അവസാനത്തിലാകും ദൗത്യമുണ്ടാകുക. ചന്ദ്രോപരിതലത്തിലെ മഞ്ഞും ജലവും മറ്റ് വിഭവങ്ങളും പരിശോധിക്കും.

വൊളറ്റൈല്‍സ് ഇന്‍വെസ്റ്റിഗേറ്റിംഗ് പോളാര്‍ എക്‌സ്‌പ്ലൊറേഷന്‍ റോവര്‍ (വൈപര്‍) എന്നാണ് അയക്കുന്ന റോബോട്ടിന്റെ പേര്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ വിഭവങ്ങള്‍ സംബന്ധിച്ച ഡാറ്റ മാപ് ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കും. ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കുമ്പോള്‍ ഈ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കും.

ഇതിലൂടെ ചന്ദ്രനില്‍ ജലം അടക്കമുള്ള വിഭവങ്ങളുള്ള സ്ഥലം സൂക്ഷ്മമായി നിര്‍ണയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ചന്ദ്രനിലേക്ക് ഇത്തരമൊരു വാഹനം ഇതിന് മുമ്പ് നാസ അയച്ചിട്ടില്ല. പ്രത്യേകം ചക്രവും സസ്‌പെന്‍ഷന്‍ സിസ്റ്റവും വൈപര്‍ എന്ന വാഹനത്തിനുണ്ടാകും.

Latest