Connect with us

Kerala

ദ്വീപ് ജനതക്കൊപ്പം നിന്ന പൃഥിരാജിന് പിന്തുണ അറിയിച്ച് ഡി വൈ എഫ് ഐ

Published

|

Last Updated

തിരുവനന്തപുരം |  ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണ അറിയിച്ച് ഡി വൈ എഫ് ഐ. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് സംഘ്പരിവാര്‍ വ്യാമോഹമാണ്. പൃഥിരാജിനെതിരായ സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരെമുഴുവന്‍ ജനങ്ങളും അണിനിരക്കണം. അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും ഡി വെ ഐഫ് ഐ ഉറപ്പ് നല്‍കുന്നതായും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ സംഘ്പരിവാര്‍ ചാനലായ ജനം ടി വിയുടെ എഡിറ്ററായ ജി കെ സുരേഷ് ബാബു ചാനലിന്റെ ഒണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എഴുതിയ ലേഖനത്തില്‍ പൃഥ്വിരാജിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുണ്ടായിരുന്നു. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ഇത് വലിയ വിവാദമാകുകയും ഒടുവില്‍ ലേഖനത്തില്‍ നിന്ന് വിവാദ വാക്കുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

 

 

Latest