Connect with us

Business

കൊവിഡിനെ പിടിച്ചുനിര്‍ത്തുന്നതിനെ അവലംബിച്ചാണ് രാജ്യത്ത് സാമ്പത്തിക പുനരുജ്ജീവനം ഉണ്ടാകുകയെന്ന് റിസര്‍വ് ബേങ്ക്

Published

|

Last Updated

മുംബൈ | കൊവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടുന്ന വേഗതയെ അവലംബിച്ചായിരിക്കും രാജ്യത്ത് സാമ്പത്തിക പുനരുജ്ജീവനമുണ്ടാകുകയെന്ന് റിസര്‍വ് ബേങ്ക്. ആദ്യ തരംഗത്തിന്റെ ആഘാതത്തില്‍ നിന്നുതന്നെ സമ്പദ്ഘടന പൂര്‍ണമായും തിരിച്ചുവന്നിട്ടില്ല. നിലവില്‍ അനിശ്ചിതത്വങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നതെന്നും റിസര്‍വ് ബേങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ മേഖലയില്‍ നിന്നുള്ള ചോദന വര്‍ധിക്കുന്നതിനെ അവലംബിച്ചാണ് സമ്പദ്ഘടനയുടെ തിരിച്ചുവരവുണ്ടാകുക. അതുപ്രകാരം ഉപഭോഗം വര്‍ധിക്കണം. ഇതിനൊപ്പം നിക്ഷേപ വളര്‍ച്ചയുമുണ്ടാകണം.

വമ്പന്‍ റാബി വിളവെടുപ്പ്, പാര്‍പ്പിട- റോഡ് നിര്‍മാണം, നിര്‍മാണ മേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍, ചരക്കുഗതാഗതം, ഐ ടി തുടങ്ങിയ മേഖലകള്‍ കൂടി സഹായിച്ചാലാണ് സമ്പദ്ഘടനയുടെ തിരിച്ചുവരവുണ്ടാകുക. 2020 ഫെബ്രുവരി ആറ് മുതല്‍ 2021 മെയ് അഞ്ച് വരെ ആര്‍ ബി ഐ പ്രഖ്യാപിച്ച സഹായം 15.7 ലക്ഷം കോടി രൂപ വരെയായിട്ടുണ്ട്. 2020-21 കാലത്തെ നാമമാത്ര ജി ഡി പിയുടെ എട്ട് ശതമാനം വരുമിത്.

Latest