Connect with us

Covid19

പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്കും ഫലപ്രദം; ഫൈസര്‍ വാക്‌സീന് ഇന്ത്യയില്‍ അടിയന്തര അനുമതി തേടി നിര്‍മാതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെതിരായ ഫൈസര്‍ വാക്‌സീന് ഇന്ത്യയില്‍ അടിയന്തര അനുമതി തേടി നിര്‍മാതാക്കള്‍. സാര്‍സ്-കോവ്-2വുമായി ബന്ധപ്പെട്ട വിവിധ രൂപഭേദങ്ങളെ തടയാന്‍ ഫൈസര്‍ വാക്‌സീന്‍ വലിയ തോതില്‍ ഫലപ്രദമാണെന്ന് യു എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനി ഇന്ത്യന്‍ അധികൃതരെ അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ ഉപയോഗിക്കാം. രണ്ടു മുതല്‍ എട്ട് ഡിഗ്രി വരെ താപനിലയില്‍ ഒരുമാസം വരെ വാക്‌സീന്‍ സൂക്ഷിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെട്ടു.

ഇന്ത്യന്‍ സര്‍ക്കാറുമായി നിരവധി പരസ്പര വ്യവഹാരങ്ങളാണ് ഫൈസര്‍ ഇതിനകം നടത്തിയത്. വാക്‌സീന്റെ ഗുണമേന്മ സംബന്ധിച്ച പരീക്ഷണങ്ങളുടെ ഏറ്റവും പുതിയ രേഖകള്‍, ലോകാരോഗ്യ സംഘടനയും ലോകത്തെ വിവിധ രാജ്യങ്ങള്‍ വാക്‌സീന് അനുമതി നല്‍കിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ കമ്പനി സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്.

ജനുവരി മധ്യത്തോടെ വാക്‌സീനേഷന്‍ ഡ്രൈവ് ആരംഭിച്ച ശേഷം ഇതുവരെ 20 കോടിയില്‍ പരം ഡോസാണ് രാജ്യം കൈപ്പറ്റിയത്. തദ്ദേശീയമായി നിര്‍മിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സീനുകളാണ് നിലവില്‍ രാജ്യത്ത് ഉപയോഗിച്ചു വരുന്നത്. റഷ്യന്‍ നിര്‍മിത സ്പുട്‌നികിനും ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, 18 വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കുമാണ് ഈ വാക്‌സീനുകള്‍ സ്വീകരിക്കാനാവുക.

---- facebook comment plugin here -----

Latest