Connect with us

Health

കൊവിഡ് രോഗികളില്‍ അവയവം ചീഞ്ഞഴുകലും

Published

|

Last Updated

കൊറോണവൈറസിന്റെ രണ്ടാം തരംഗത്തില്‍ രോഗികളില്‍ പല സങ്കീര്‍ണാവസ്ഥകളും കണ്ടുതുടങ്ങിയിട്ടുണ്ട്. അവയവം ചീഞ്ഞഴുകല്‍ അതിലൊന്നായി മാറുന്നുവെന്ന് പുതിയ പഠനം കാണിക്കുന്നു. ത്വക് കോശ അണുബാധയായതിനാല്‍ കൊവിഡ് ലക്ഷണമായും ഇതിനെ കണക്കാക്കാറുണ്ട്.

ഡല്‍ഹി ഡോ.റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. കൊവിഡ് പോസിറ്റീവായ ഒരു രോഗിയില്‍ അവയവം ചീയുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പഠനം നടത്തിയത്. കൊവിഡ് പ്രധാന ലക്ഷണമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ കാണുന്നതിന് മുമ്പ് തന്നെ 65കാരനില്‍ അവയവം ചീയല്‍ കാണപ്പെട്ടു.

മറ്റ് രോഗങ്ങളൊന്നുമില്ലാത്ത 65കാരനില്‍ ക്ഷീണവും കൈകളില്‍ മുഴയും വേദനയും കണ്ടെത്തിയിരുന്നു. ശരിയായ രക്തചംക്രമണം ഇല്ലാത്തതിനാല്‍ ത്വക് കോശങ്ങള്‍ നശിക്കുന്നതിനാലാണ് അവയവം ചീയലുണ്ടാകുക. കാല്‍വിരല്‍, കൈവിരല്‍, കൈ, പേശി കോശങ്ങള്‍, പ്രധാന അവയവങ്ങള്‍ എന്നിവയെയെല്ലാം ബാധിക്കാം.

---- facebook comment plugin here -----

Latest