Connect with us

Business

കൊവിഡ് മൂലം ജീവനക്കാരന്‍ മരിച്ചാല്‍ 60 വയസ്സ് വരെ കുടുംബത്തിന് ശമ്പളം; പ്രഖ്യാപനവുമായി ടാറ്റ സ്റ്റീല്‍

Published

|

Last Updated

മുംബൈ | കോവിഡ് -19 ബാധിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി ടാറ്റ സ്റ്റീല്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിനിരയായി ഒരു ജീവനക്കാരന്‍ മരിച്ചാല്‍, അയാള്‍ക്ക് 60 വയസ്സ് തികയുന്നത് വരെ അയാളുടെ ശമ്പളം കുടുംബത്തിന് നല്‍കുമന്ന പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളമാണ് പ്രതിമാസം കുടുംബത്തിന് നല്‍കുകയെന്ന് കമ്പനി സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ടാറ്റാ സ്റ്റീലിന്റെ ഏറ്റവും മികച്ച സാമൂഹിക സുരക്ഷാ പദ്ധതികള്‍ അവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് കമ്പനി പറഞ്ഞു. ഇതിന് പുറമെ ജീവനക്കാരന് നല്‍കിയിരുന്ന മെഡിക്കല്‍ ആനുകൂല്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും കുടുംബത്തിന് ലഭ്യമാക്കുമെന്നും ടാറ്റ സ്റ്റീല്‍ വ്യക്തമാക്കി. ഒരു മുന്‍നിര ജീവനക്കാരന്‍ ജോലി സമയത്ത് രോഗബാധിതനായി മരിക്കുകയാണെങ്കില്‍, അയാളുടെ കുട്ടികളുടെ ബിരുദ തലം വരെയുള്ള വിദ്യാഭ്യാസ ചെലവും പൂര്‍ണമായും കമ്പനി വഹിക്കും.

ടാറ്റ സ്റ്റീലിന്റെ പ്രഖ്യാപനത്തിന് വന്‍ സ്വീകാര്യതായാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ടാറ്റ സ്റ്റീലിനെ അഭിനന്ദിച്ച് നിവരധി പേര്‍ രംഗത്ത് വന്നു.
കോര്‍പ്പറേറ്റ് ലോകത്തെ പുനരുജ്ജീവിപ്പിച്ചതിന് രത്തന്‍ ടാറ്റയ്ക്ക് നന്ദി പറയുകയാണ് സോഷ്യല്‍മീഡിയ.

---- facebook comment plugin here -----

Latest