Connect with us

Ongoing News

ലാലിഗ കിരീടം അത്‌ലിറ്റിക്കോ മാഡ്രിഡിന്

Published

|

Last Updated

മാഡ്രിഡ് | ഫോട്ടോ ഫിനിഷിലേക്ക് നീണ്ട ലാ ലിഗ കലാശ പോരാട്ടത്തിൽ കാത്തിരിനിപ്പിനൊടുവിൽ കിരീടം അത്‌ലിറ്റിക്കോ മാഡ്രിഡിന്. വല്ലാഡോയിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് അത്‌ലറ്റിക്കോ ലാ ലിഗയുടെ അമരക്കാരായത്.

ആദ്യ പകുതിയിൽ 18-ാം മിനുട്ടിൽ ഓസ്‌കാർ പ്ലാനോ അത്ലറ്റിക്കോയുടെ വല കുലുക്കിയെങ്കിലും നീണ്ട പോരാട്ടത്തിനൊടുവിൽ 57-ാം മിനുട്ടിൽ എയ്ഞ്ചൽ കോറിയയുടെ ഗോളിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67-ാം മിനുട്ടിൽ ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ വിജയ ഗോൾ നേടിയത്.

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് അത്‌ലറ്റിക്കോ ലാ ലിഗയിൽ കിരീടമുയർത്തുന്നത്. വിയ്യാ റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചെങ്കിലും റയൽ മാഡ്രിഡിന് കിരീടം നേടാനായില്ല. കരീം ബെൻസിമയും ലൂക്ക മോഡ്രിച്ചുമാണ് റയലിന്റെ വിജയഗോൾ നേടിയത്. യെറെമി പിനോയാണ് വിയ്യാ റയലിന്റെ ഏക ഗോൾ നേടിയത്.