Connect with us

Kasargod

ഓണ്‍ലൈന്‍ പ്രാര്‍ഥനാ സംഗമം നടത്തി സഅദിയ്യ

Published

|

Last Updated

ദേളി | കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകത്തിന് മോചനം ലഭിക്കാന്‍ പ്രാര്‍ഥനാ സംഗമം നടത്തി ജാമിഅ സഅദിയ്യ. റമസാൻ 25ാം രാവില്‍ സഅദിയ്യ നടത്തി
യ ഓണ്‍ലൈന്‍ പ്രാര്‍ഥനാ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങൾ പങ്കാളികളായി.

സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ഥനക്ക് നേതൃത്വം
നല്‍കി. റഫീഖ് സഅദി ദേലംമ്പാടി പ്രഭാഷണം നടത്തി.പള്ളങ്കോട് അബ്ദുല്‍ ഖാ
ദിര്‍ മദനി സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ അഹ്മ്മദലി ബെണ്ടിച്ചാല്‍ പതാക ഉയര്‍ത്തി.

കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി എല്‍ ഹമീദ്, ഹമീദ് ചെമ്മാനാട്, ഇബ്രാഹീം സഅദി വിട്ടല, ശറഫുദ്ദീന്‍ സഅദി, ഉസ്മാന്‍ സഅദി, സുബൈര്‍ സഅദി, റസാഖ് ഹാജി മേല്‍പ്പറമ്പ്, ഖലീല്‍ മാക്കോട് സംബന്ധിച്ചു.

---- facebook comment plugin here -----

Latest