Connect with us

First Gear

ഏപ്രിലിയ എസ് എക്‌സ് ആര്‍ 125 മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍; വില 1.15 ലക്ഷം മുതല്‍

Published

|

Last Updated

പുണെ | പുതിയ ഏപ്രിലിയ എസ് എക്‌സ് ആര്‍ 125 മാക്‌സി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് പിയാജിയോ. 1.15 ലക്ഷം മുതലാണ് പുണെയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. തിരിച്ചുകിട്ടുന്ന 5,000 രൂപയുടെ ടോക്കണ്‍ എടുത്ത് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.

വെള്ള, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാകും. ഫുൾ എല്‍ ഇ ഡി ലൈറ്റിംഗ് സംവിധാനമുണ്ട്. എല്‍ സി ഡി ഡാഷ്, വിസ്താരമുള്ള സീറ്റിനടിയിലെ സ്റ്റോറേജ്, ലോക്ക് ചെയ്യാവുന്ന മുന്‍വശത്തെ സ്‌റ്റോറേജ് സ്ഥലം, ഏഴ് ലിറ്റര്‍ ഇന്ധന ടാങ്ക്, യു എസ് ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുമുണ്ട്.

125 സി സി, സിംഗിള്‍ സിലിന്‍ഡര്‍, എയര്‍ കൂള്‍ഡ്, ത്രീ വാല്‍വ് എന്‍ജിനാണുള്ളത്. 12 ഇഞ്ച് ആലോയ് വീല്‍സുണ്ട്. സുസുകി ബുര്‍ഗ്മാന്‍ സ്ട്രീറ്റ് 125ന്റെ എതിരാളിയായാണ് ഈ മോഡല്‍ ഗണിക്കപ്പെടുന്നത്.