Connect with us

Gulf

കുവൈത്തില്‍ ബാങ്കിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം കൊണ്ടുവരാന്‍ നീക്കം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ ബാങ്കിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇത് സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി. ജൂണ്‍ അവസാനത്തോടെ പദ്ധതി സമര്‍പ്പിക്കാനാണ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശം.

ബാങ്കുകളുടെ ഉന്നത, മധ്യ മാനേജുമെന്റുകളില്‍ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെല്ലാം പുതിയ തീരുമാനം തിരിച്ചടിയാകും. ഉയര്‍ന്ന തസ്തികകളില്‍ കുവൈത്തികള്‍ക്ക് പരിശീലനം നല്‍കാന്‍ ആവശ്യമായ വിദേശികളെ മാത്രം നിലനിര്‍ത്താനാണത്രെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വദേശികള്‍ക്ക് പരിശീലനം നല്‍കി ബാങ്കിംഗ് മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് 2023 അവസാനം വരെ സമയം അനുവദിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രവാസികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ പകുതിയില്‍ താഴെയാക്കി കുറക്കാനാണ് കുവൈത്ത് ഭരണകൂടം ലക്ഷ്യമിടുന്നത്. ബാങ്കുകളിലെ ഉന്നത തസ്തികകളില്‍ 70% സ്വദേശികളെ പരിശീലനം നല്‍കി പ്രാപ്തരാക്കിയ ശേഷം ജനസംഖ്യയുടെ 30%ത്തില്‍ താഴെ മാത്രമാക്കി പ്രവാസികളുടെ എണ്ണം നിജപ്പെടുത്താനാണ് കുവൈത്ത് ഭരണകൂടത്തിന്റെ നീക്കം.

-അന്‍വര്‍ സി ചിറക്കമ്പം

---- facebook comment plugin here -----

Latest