Connect with us

Kerala

തിരഞ്ഞെടുപ്പില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന വാര്‍ത്ത പൊളിറ്റിക്കല്‍ ക്രിമിനലിസം; ആഞ്ഞടിച്ച് ജി സുധാകരന്‍

Published

|

Last Updated

ആലപ്പുഴ | തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്‍. ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കക്ഷി വ്യത്യാസമില്ലാതെ ഇവര്‍ പരസ്പരം ഇടപെടുകയാണ്. അതൊന്നും ഞങ്ങടെ പാര്‍ട്ടിയില്‍ നടക്കില്ല. അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവര്‍ക്കും അറിയാം. വോട്ട് പെട്ടിയിലായ ശേഷം പ്രവര്‍ത്തിച്ചില്ലെന്ന് പറയുന്നു. വേണ്ടത്ര പ്രവര്‍ത്തിച്ചില്ല എന്ന് മാധ്യമ പ്രവര്‍ത്തകരാണോ വിലയിരുത്തുന്നത്. താന്‍ വിശ്രമിച്ചിട്ടില്ല. 65 യോഗങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്.

പിണറായി ആലപ്പുഴയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തെന്നാണ് വാര്‍ത്ത. അതിന് അദ്ദേഹം ജില്ലാ സെക്രട്ടറിയാണോ എന്ന് സുധാകരന്‍ ചോദിച്ചു. ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെയാണ് സുധാകരന്‍ രൂക്ഷമായി പ്രതികരിച്ചത്.
ചിലര്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെ പോലെ പെരുമാറുകയാണ്. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ ഞാന്‍. 55 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ നിലവില്‍ ഒരു വിവാദവും ഇല്ല. ജി സുധാകരന്റെ പോസ്റ്റര്‍ കീറി ആരിഫിന്റെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആരിഫിന് ഉത്തരവാദിത്തമില്ല. ഇത് അന്വേഷിക്കണം എന്ന ആവശ്യവും പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്നിട്ടില്ലെന്നും സുധാകരന്‍ വിശദീകരിച്ചു. തന്റേത് രക്തസാക്ഷി കുടുംബമാണെന്നും ഇക്കുറി അരൂര്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് കച്ചവടം ആരോപിച്ച് കോടിയേരി. കോണ്‍-ബി ജെ പി. തോല്‍വി മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍. മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം. സര്‍വേകള്‍ പ്രവചിച്ചതിനെക്കാള്‍ സീറ്റ് നേടി എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരും. സുധാകരന്റെ പ്രതികരണം തെറ്റായ വാര്‍ത്തകള്‍ക്കെതിരെ.