Connect with us

Business

ക്രിപ്‌റ്റോകറന്‍സി ഇടപാട് അനുവദിക്കാനൊരുങ്ങി വിസ

Published

|

Last Updated

ന്യൂയോര്‍ക്ക് | ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ചുള്ള പെയ്‌മെന്റ് അനുവദിക്കാന്‍ വിസ. യു എസ് ഡി കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സിയുടെ ഉപയോഗത്തിനാണ് അനുമതി നല്‍കുക. മുഖ്യധാരാ വിപണിയില്‍ ഡിജിറ്റല്‍ കറന്‍സികളുടെ സ്വീകാര്യത ഉയരുന്നതിന്റെ സൂചനയാണിത്.

ക്രിപ്‌റ്റോ.കോം എന്ന ക്രിപ്‌റ്റോ വേദിയുമായി ചേര്‍ന്ന് പെയ്‌മെന്റിനുള്ള പരീക്ഷണം വിസ ആരംഭിച്ചിട്ടുണ്ട്. മറ്റ് ക്രിപ്‌റ്റോ കറന്‍സികളെ അപേക്ഷിച്ച് സ്ഥിരതയുള്ളയതാണ് യു എസ് ഡി കോയിന്‍. യു എസ് ഡോളറുമായി നേരിട്ട് പെഗ് ചെയ്താണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.

ബി എന്‍ വൈ മെലന്‍, ബ്ലാക്ക്‌റോക്ക്, മാസ്റ്റര്‍കാര്‍ഡ് അടക്കമുള്ള വമ്പന്‍ ധനകാര്യ കമ്പനികള്‍ ക്രിപ്‌റ്റോകറന്‍സി ഇടപാട് ആരംഭിച്ചിട്ടുണ്ട്. ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് തങ്ങളുടെ കാറുകള്‍ വാങ്ങാമെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു.

Latest