Connect with us

Covid19

ദുബൈയിൽ കൊവിഡ് പ്രതിരോധ നിബന്ധനകൾ ഏപ്രിൽ മധ്യം വരെ

Published

|

Last Updated

ദുബൈ | ദുബൈയിൽ റെസ്റ്റോറന്റുകളിലും മറ്റു പൊതു ഇടങ്ങളിലും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഏപ്രിൽ മധ്യം വരെ തുടരും. റമദാനിൽ മസ്ജിദുകളിൽ ഇഫ്താർ ഉണ്ടാകില്ല. റെസ്റ്റോറന്റുകൾ രാത്രി ഒന്ന് മുതല്‍ പുലർച്ചെ അഞ്ച് വരെ തുറക്കാൻ പാടില്ല. ഫെബ്രുവരി ആദ്യം നടപ്പാക്കിത്തുടങ്ങിയ കൊവിഡ് മുൻകരുതൽ നടപടികൾ ഏപ്രിൽ പകുതിവരെ നീട്ടുമെന്ന് അധികൃതർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

“സിനിമാ, വിനോദ, കായിക വേദികൾ ഉൾപെടെ ഇൻഡോർ പരിപാടികൾ പരമാവധി ശേഷിയുടെ 50 ശതമാനത്തിലേ നടത്താവൂ. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്ആണ് തീരുമാനം കൈക്കൊണ്ടത്,” ദുബൈ മീഡിയ അറിയിച്ചു. പരമോന്നത സമിതി സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി. സുരക്ഷാ നടപടികളുടെ ഫലപ്രാപ്തി പരിശോധിച്ചു. ശുപാർശകൾ അംഗീകരിച്ചു.

മഹാമാരിയോടുള്ള രാജ്യത്തിന്റെ പ്രതികരണം ഒരു സംയോജിത പദ്ധതിയുടെ ഭാഗമാണ്. പ്രതിരോധ നടപടികളെ ഏകോപിപ്പിക്കുന്നതിൽ ദേശീയ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയെയും ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തെയും ദുബൈ പരമോന്നത സമിതി ആശ്രയിക്കുന്നു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നു.
ആഗോളതലത്തിൽ ഏറ്റവും പ്രതിരോധ കുത്തിവെപ്പുകളും പരിശോധനാ നിരക്കും ഉള്ള രാജ്യമാണ് യു എ ഇ. ഈ കണക്കുകൾ യു എ ഇയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും തയ്യാറെടുപ്പും പ്രകടമാക്കുന്നു,” മുൻകരുതൽ നടപടികൾ ലംഘിക്കുന്നവരെ (അവർ വ്യക്തികളോ സ്ഥാപനങ്ങളോ ആകട്ടെ) നിയമത്തിനു മുന്നിൽ കൊണ്ടുവരും. ദുബൈ പോലീസിന്റെ കോൾ സെന്റർ 901 വഴിയോ അല്ലെങ്കിൽ സ്മാർട് അപ്ലിക്കേഷന്‍ വഴിയോ വിവരം അറിയിക്കണം, സമിതി ചൂണ്ടിക്കാട്ടി.

Latest