Connect with us

Saudi Arabia

കൊവിഡ് -19:സഊദിയില്‍ പത്ത് പള്ളികള്‍ അടച്ചു

Published

|

Last Updated

ജിദ്ദ | ജമാഅത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തവരില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സഊദിയിലെ വിവിധ പ്രവിശ്യകളിലെ പത്ത് പള്ളികള്‍ താത്കാലികമായി അടച്ചതായി മതകാര്യ മന്ത്രാലയം അറിയിച്ചു

കിഴക്കന്‍ പ്രവിശ്യ ,ജിസാന്‍, റിയാദ്, മക്ക, അസീര്‍, മദീന, എന്നിവിടങ്ങളിലാണ് പള്ളികള്‍ അടച്ചത് . കൊവിഡ് സുരക്ഷയുടെ ഭാഗമായാണ് പള്ളികള്‍ അടച്ചതെന്നും , നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദില്‍ രണ്ട് പള്ളിയും കിഴക്കന്‍ പ്രവിശ്യയില്‍ ഒരു പള്ളിയുമടക്കം മൂന്ന് പള്ളികള്‍ പിന്നീട് നിസ്‌കാരത്തിനായി തുറന്നു നല്‍കിയതായും മന്ത്രാലയം പറഞ്ഞു .

രാജ്യത്ത് ഇതുവരെ 135 പള്ളികളാണ് ഇതുവരെ അടച്ചത്. ഇവയില്‍ 108 പള്ളികള്‍ തുറന്ന് കൊടുത്തിട്ടുണ്ട് . വിശ്വാസികളുടെ ആരോഗ്യ രക്ഷഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ മുഴുവന്‍ പള്ളികളിലും പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു

Latest