Connect with us

National

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം; ഉവൈസിയുടെ പാര്‍ട്ടി അക്കൗണ്ട് തുറന്നു

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് മുന്നേറ്റം. ആറ് കോര്‍പറേഷനുകളിലായി നിലവില്‍ 341 സീറ്റുകളില്‍ മുന്നേറുകയാണ് ബി ജെ പി. കോണ്‍ഗ്രസ് വെറും 38 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

ആദ്യമായി ഗുജറാത്തില്‍ മത്സരരംഗത്തെത്തിയ ആം ആദ്മി പാര്‍ട്ടിയും നേട്ടമുണ്ടാക്കി. സൂറത്ത് കോര്‍പറേഷനില്‍ എ എ പി 27 സീറ്റുകളില്‍ മുന്നേറുന്നുണ്ട്.

അതിനിടെ, അസദുദ്ദീന്‍ ഉവൈസി എം പി നേതൃത്വം നല്‍കുന്ന എ ഐ എം ഐ എം ഗുജറാത്തില്‍ അക്കൗണ്ട് തുറന്നു. അഹമ്മദാബാദിലെ ജമല്‍പൂരില്‍ നാല് സീറ്റുകളിലാണ് പാര്‍ട്ടി ജയിച്ചത്.

---- facebook comment plugin here -----

Latest