Connect with us

Fact Check

FACT CHECK: മാര്‍ച്ച് മുതല്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണോ?

Published

|

Last Updated

മുംബൈ | കൊവിഡ് വ്യാപനവും മരണവും രൂക്ഷമായ മഹാരാഷ്ട്രയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണത്തിലെ സത്യാവസ്ഥ എന്താണെന്നറിയാം:

ഒരു വാര്‍ത്താ ചാനലിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഈയൊരു പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ടിവി 9 എന്ന ചാനലിന്റെ മറാഠിയിലുള്ള സ്‌ക്രീന്‍ ഷോട്ടില്‍ ഇങ്ങനെ പറയുന്നു: മാര്‍ച്ച് ഒന്ന് മുതല്‍ മഹാരാഷ്ട്രയില്‍ ഉടനീളം 15 ദിവസത്തേക്ക് ശക്തമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.

യാഥാര്‍ഥ്യം: പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് കൃത്രിമമായി നിര്‍മിച്ചതാണെന്ന് ടിവി 9 വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു വാര്‍ത്ത സംപ്രേഷണം ചെയ്തിട്ടില്ലെന്ന് ചാനല്‍ പറയുന്നു. സ്‌ക്രീന്‍ ഷോട്ടില്‍ ഉപയോഗിച്ച മറാഠി ഫോണ്ട് ചാനല്‍ സാധാരണ ഉപയോഗിക്കുന്ന ഫോണ്ടില്‍ നിന്ന് വ്യത്യസ്തമാണ്.

സ്‌ക്രീന്‍ ഷോട്ടില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ധരിച്ച കുര്‍ത്തയും വ്യത്യസ്തമാണ്. യഥാര്‍ഥ ദൃശ്യത്തിലെ താക്കറെയുടെ കുര്‍ത്ത നീല നിറത്തിലുള്ളതാണ്. ഇതിനാല്‍ തന്നെ സ്‌ക്രീന്‍ ഷോട്ട് വ്യാജമാണ്.

Latest