Connect with us

Kerala

എല്‍ ഡി സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം: റാങ്ക് ഹോള്‍ഡേഴ്‌സ്

Published

|

Last Updated

തിരുവനന്തപുരം | എല്‍ ഡി സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് റാങ്ക് ഹോള്‍ഡേഴ്സ്. ഏപ്രില്‍ ഒന്നിന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റ് ആഗസ്റ്റ് മൂന്ന് വരെയാണ് നീട്ടിയത്.
പ്രൊമോഷന്‍ ലിസ്റ്റുകള്‍ വേഗത്തില്‍ ഇറക്കാനും എന്‍ട്രി കേഡര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനും കൂടി മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നും ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.

സമരത്തിലുള്ള ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളില്‍ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചര്‍ച്ച ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്ന് മന്ത്രി എ കെ ബാലന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Latest