രണ്ട് ബജറ്റ് ഫോണുകള്‍ പുറത്തിറക്കി മോട്ടോറോള

Posted on: February 16, 2021 5:56 pm | Last updated: February 16, 2021 at 5:56 pm

ന്യൂഡല്‍ഹി | ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള രണ്ട് ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. മോട്ടോ ജി30, മോട്ടോ ജി10 എന്നീ ഫോണുകളാണ് കമ്പനി യൂറോപ്യന്‍ വിപണിയിലിറക്കിയത്. ഇന്ത്യയില്‍ ഇവ എന്ന് ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

179.99 യൂറോ (ഏകദേശം 15,990 രൂപ) മുതലാണ് മോട്ടോ ജി30യുടെ വില ആരംഭിക്കുന്നത്. മോട്ടോ ജി10ന് 149.99 യൂറോ (ഏകദേശം 13,300 രൂപ) ആകും. പാസ്റ്റല്‍ സ്‌കൈ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളില്‍ മോട്ടോ ജി30യും ഒറോറ ഗ്രേ, ഇറിഡീസന്റ് പേള്‍ നിറങ്ങളില്‍ ജി10ഉം ലഭിക്കും.

ഇരുമോഡലുകള്‍ക്കും പിന്‍വശത്ത് നാല് ക്യാമറകളാണുള്ളത്. മോട്ടോ ജി30യുടെ ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗ്ള്‍ സെന്‍സര്‍, രണ്ട് മെഗാപിക്‌സല്‍ വീതമുള്ള മാക്രോ ഷോട്ട്, ഡെപ്ത് സെന്‍സിംഗ് എന്നിവയുമുണ്ട്. 13 മെഗാപിക്‌സല്‍ ആണ് സെല്‍ഫി. 5,000 എം എ എച്ച് ബാറ്ററി ശേഷിയുണ്ട്.

48 മെഗാപിക്‌സല്‍ ആണ് ജി10ന്റെ പ്രൈമറി സെന്‍സര്‍. ബാക്കി ക്യാമറാ ശേഷിയെല്ലാം മോട്ടോ ജി30ന് സമാനമാണ്. 5,000 എം എ എച്ച് ആണ് ബാറ്ററി.

ALSO READ  ബാറ്ററി പെട്ടെന്ന് തീരുന്നതായി പരാതിപ്പെട്ട് ഐഫോണ്‍ ഉപഭോക്താക്കള്‍; വില്ലന്‍ ഐ ഒ എസ് 14.2