Connect with us

Covid19

കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Published

|

Last Updated

ബെംഗളൂരു | കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ സൂക്ഷിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് കൈയിലില്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബെംഗളൂരുവിലെത്തുന്ന മലയാളികളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

Latest