Connect with us

Kerala

കേരള ബേങ്കില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ

Published

|

Last Updated

കൊച്ചി | കേരള ബേങ്കില്‍  1850 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഉദ്യോഗാര്‍ഥിയുടെ ഹരജിയിലാണ് കോടതി നടപടി. പിഎസ്‌സിക്കു വിടാത്ത തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.

ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെയും ബേങ്കിന്റെയും വിശദീകരണം തേടിയിരുന്നു. കേരള ബേങ്കില്‍ ചീഫ് എക്‌സിക്യൂട്ടീവ് മുതല്‍ പ്യൂണ്‍വരെയുള്ള നിയമനത്തിന് പിഎസ്സിക്കാണ് അധികാരമെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പിഎസ്സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കില്‍ വിവിധ തസ്തികകളില്‍ അപേക്ഷ നല്‍കാന്‍ തനിക്കു യോഗ്യതയുണ്ടെന്നു കണ്ണൂര്‍ സ്വദേശിയും എംകോം ബിരുദധാരിയുമായ എ ലിജിത്ത് ഹരജിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest