Connect with us

Kerala

കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു; ഒരാളെ കാണാതായി

Published

|

Last Updated

തൃശ്ശൂര്‍ | കടലില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് പേരില്‍ ഒരാള്‍ മരണപ്പെട്ടു. ഒരാളെ കാണാതായി. പുത്തൂര്‍ സ്വദേശി പല്ലിശ്ശേരി വീട്ടില്‍ ബില്‍വിന്‍ (22) ആണ് മരിച്ചത്. പുത്തൂര്‍ സ്വദേശി സ്മിഥുന്‍ (20) നെയാണ് കാണാതായത്. കാണതളിക്കുളം തമ്പാന്‍ക്കടവില്‍ കടലില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടം. കടപ്പുറത്ത് എത്തിയ സുഹൃത്തുക്കളായ നാലംഗ സംഘത്തിലെ രണ്ട് പേര്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

മത്സ്യതൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഒരാളെ കണ്ടെത്തിയത്. കാണാതായയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും നടക്കുകയാണ്.