കേരളത്തില്‍ ലീഗുള്ളതിനാല്‍ മത്സരിക്കാനില്ല: ഉവൈസി

Posted on: February 12, 2021 9:02 pm | Last updated: February 12, 2021 at 9:02 pm

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗുള്ളതിനാല്‍ കേരളത്തിലേക്ക് മത്സരിക്കാന്‍ വരുന്നില്ലെന്ന നിലപാട് ആവര്‍ത്തി ആല്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിയും കേരളത്തില്‍ മുസ്ലിം ലീഗുമുള്ളതിനാല്‍ അവിടെ മത്സരിക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. തങ്ങള്‍ കുടുംബമാണ് കേരളത്തില്‍ ലീഗിന് നേതൃത്വം നല്‍കുന്നത്. ഇതിനാലാണ് താന്‍ അവിടേക്ക് വരാത്തത്. കേരളത്തില്‍ ഒരു പാര്‍ട്ടിക്കും പ്രചാരണത്തിനും ഇറങ്ങില്ലെന്നും ഉവൈസി മനോരമ ചാനലിനോട് പ്രതികരിച്ചു.