Connect with us

Gulf

അബുദാബിയില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചു; മാളുകള്‍ക്ക് നിയന്ത്രണം

Published

|

Last Updated

ദുബൈ | അബുദാബിയില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മാളുകള്‍ക്കും നിയന്ത്രണം ഏര്‍പെടുത്തി. 40 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് 19 കേസുകളുടെ എണ്ണം 3,000ന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണിത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രാദേശിക അധികാരികളില്‍ നിന്ന് പുതിയ സര്‍ക്കുലര്‍ ലഭിച്ചതായി മാളുകള്‍ അറിയിച്ചു. “ഞങ്ങള്‍ക്ക് ഒരു സര്‍ക്കുലര്‍ ലഭിച്ചു. മാളുകളിലെ മൊത്തം ശേഷി 40 ശതമാനം മാത്രമായിരിക്കണം. റെസ്‌റ്റോറന്റുകളും കഫേയും 60 ശതമാനവും വ്യായാമ കേന്ദ്രങ്ങള്‍ 50 ശതമാനവും പ്രവര്‍ത്തിപ്പിക്കാം.” ഒരു മാളിന്റെ ജനറല്‍ മാനേജര്‍ പറഞ്ഞു.

അബുദാബിയിലെയും അല്‍ ഐനിലെയും സിനിമാശാലകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുന്നതിന് അനുസൃതമായിട്ടാണ് ഈ നടപടിയെന്ന് വോക്‌സ് സിനിമാസ് വ്യക്തമാക്കി.

Latest