Connect with us

Kerala

കോടതി പരിഗണനയിലുള്ള വിഷയത്തില്‍ നിയമ നിര്‍മാണം എങ്ങനെ?: എ വിജയരാഘവന്‍

Published

|

Last Updated

തിരുവനന്തപുരം|  ശബരിമല വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഇതിനാല്‍ നിയമ നിര്‍മാണം അസാധ്യമാണെന്നും സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയാരഘവന്‍. സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ എങ്ങനെയാണ് നിയമം നിര്‍മിക്കുക. കോടതി തീരുമാനം എടുത്ത ശേഷം സര്‍ക്കാര്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുയ നിയമവിധേയമാണ്. ശബരിമല അടക്കം ഏത് വിഷയത്തിലും എല്‍ ഡി എഫിന് വ്യക്തായ നിലപാടുണ്ടെന്നും എ വിജയാരഘവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ അധികാരത്തിലെത്തിയാല്‍ നിയമം നിര്‍മിക്കുന്ന യു ഡി എഫ് വാഗ്ദാനത്തെ കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. നാട്ടുകാരെ പറ്റിച്ചിട്ടാണ് യു ഡി എഫ് ഇതുവരെ മുന്നോട്ട് പോയത്. അവര്‍ ഒന്നിലും വ്യക്തതയുള്ള നിലപാടില്ല. കോടതകി പരിഗണന വിഷയത്തില്‍ എങ്ങനെ നിയമം നിര്‍മിക്കുമെന്ന് യു ഡി എഫ് വ്യക്തമാക്കണം. യു ഡി എഫിന്റെ നിലപാട് ജനം നിരാകരിക്കും.

 

 

---- facebook comment plugin here -----

Latest